കയറിവാടാ മക്കളേ... 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ
പുതിയ വിസ നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക്

മസ്‌കത്ത്: 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. അധികൃതർ നിശ്ചയിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ ടൂറിസ്റ്റ് വിസ ലഭിക്കുക. എന്നാൽ ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ ലഭിക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
സുൽത്താനേറ്റിലെ വിദേശികളുടെ താമസ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് തീരുമാനം. ഇന്ന് ഒമാന്റെ ഔദ്യോഗിക ഗസറ്റിലാണ് തീരുമാനം പ്രസിദ്ധീകരിച്ചത്. വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് ചട്ടപ്രകാരം മറ്റേതെങ്കിലും തരത്തിലുള്ള ടൂറിസ്റ്റ് വിസകൾ നേടാനും കഴിയും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കാനായാണ് സൗജന്യ വിസ നൽകുന്നത്. ഗൾഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ യാത്രാ കേന്ദ്രങ്ങളിലൊന്നാണ് ഒമാൻ.
Next Story
Adjust Story Font
16

