Quantcast

ഹിജ്‌റ പുതുവർഷം: ഒമാനിൽ ജൂൺ 29ന് പൊതുഅവധി

വാരന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2025-06-19 14:15:38.0

Published:

19 Jun 2025 7:41 PM IST

ഹിജ്‌റ പുതുവർഷം: ഒമാനിൽ ജൂൺ 29ന് പൊതുഅവധി
X

മസ്‌കത്ത്: ഒമാനിലെ മുഹറം പൊതു അവധി ജൂൺ 29ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. അതേമസമയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,ആവശ്യമെങ്കിൽ ജോലികൾ ആ ദിവസം തുടരാമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. ഒമാന്റെ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്നതുപോലെ തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകിയാൽ മതി.

TAGS :

Next Story