Quantcast

മസ്കത്തിൽ ‌‌‍‌‌ഒമാൻ - ബഹ്റൈൻ എക്സിബിഷന് തുടക്കം; പ്രദർശനം ഫെബ്രുവരി 28 വരെ

ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഗാലിബ് ബിൻ സൈദ് അൽ മഅ്മരി പ്രദർശനം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    27 Feb 2026 5:44 PM IST

Oman-Bahrain exhibition begins in Muscat; exhibition runs until February 28
X

മസ്കത്ത്: ഒമാനും ബഹ്‌റൈനും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തമാക്കുന്നതിനായി 'ഒമാൻ-ബഹ്‌റൈൻ എക്‌സിബിഷൻ' മസ്‌കത്തിൽ ആരംഭിച്ചു. ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന ഈ പ്രദർശനം ഒമാനിലെ ബഹ്‌റൈൻ എംബസിയും ഒമാനി-ബഹ്‌റൈൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഗാലിബ് ബിൻ സൈദ് അൽ മഅ്മരി പ്രദർശനം ഉദ്ഘാടനം ചെയ്തു.

ഉൽപ്പാദകരും ഉപഭോക്താക്കളും തമ്മിൽ നേരിട്ടുള്ള വിപണന സാധ്യതകൾ ഒരുക്കുക, ചെറുകിട - ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇരുരാജ്യങ്ങളുടെയും സാംസ്കാരികവും പൈതൃകപരവുമായ വൈവിധ്യം പ്രദർശിപ്പിക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യം.

TAGS :

Next Story