അബലോൺ മത്സ്യബന്ധനം നിരോധിച്ച് ഒമാൻ
ഒമാനി ജലാശയങ്ങളിൽ മത്സ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം

മസ്കത്ത്: അബലോൺ മത്സ്യബന്ധനം നിരോധിച്ച് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. ഒമാനി ജലാശയങ്ങളിൽ അബലോൺ മത്സ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിരോധന കാലയളവ് തീരും വരെ മത്സ്യത്തിന്റെ സംസ്കരണം, വിൽപന, കയറ്റുമതി എല്ലാം തന്നെ കർശനമായി നിരോധിച്ചിട്ടുണ്ട്. മുൻ സീസണുകളിൽ പിടിച്ചെടുത്ത മത്സ്യങ്ങൾക്കും ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ പിടിച്ചെടുത്ത മത്സ്യം കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം.
Next Story
Adjust Story Font
16

