Quantcast

'ഒമാന്‍-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും'; പുസ്തകം പ്രകാശനം ചെയ്തു

300ലധികം പേജുകള്‍ ഉള്ളതാണ് പുസ്തകം

MediaOne Logo

Web Desk

  • Published:

    27 Sept 2021 11:54 PM IST

ഒമാന്‍-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും; പുസ്തകം പ്രകാശനം ചെയ്തു
X

ഒമാനും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. ഒമാന്റെ അമ്പതാമത് ദേശീയ ദിനത്തിന്റെയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തിന്റെയും ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്.'ഒമാന്‍-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും' എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ പ്രകാശനം ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അലി ബിന്‍ ഖല്‍ഫാന്‍ അല്‍ ജാബ്രിയും ഇന്ത്യന്‍ അംബാസഡര്‍ മുനുമഹാവറും ചേര്‍ന്നാണ് നിര്‍വഹിച്ചത്.ഒമാന്‍ ഒബ്‌സര്‍വറിലെ സീനിയര്‍ എഡിറ്റര്‍ സാമുവല്‍ കുട്ടിയും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സന്ധ്യ റാവു മേത്തയും ചേര്‍ന്ന് രചിച്ച പുസ്തകം ഒമാന്‍ ഒബ്‌സര്‍വറും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചത്.



ഒമാന്റെ അമ്പതാമത് ദേശീയ ദിനത്തിന്റെയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തിന്റെയും ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യ-ഒമാന്‍ ബന്ധത്തെ കുറിച്ച് ഏറെ എഴുതാനുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അംബാസഡര്‍ മുനുമഹാവര്‍ പറഞ്ഞു. ചരിത്രപരമായ ബന്ധനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള സഹകരണം, സാമ്പത്തിക-സുരക്ഷാ സഹകരണം എന്നിങ്ങനെ നീളുന്നതാണ് ബന്ധനം. 300ലധികം പേജുകള്‍ ഉള്ളതാണ് പുസ്തകം. ഇന്ത്യ-ഒമാന്‍ സഹകരണത്തിന്റെ വിവിധ ഘട്ടങ്ങളോട് നീതിപുലര്‍ത്തിയുള്ള രചന വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അംബാസഡര്‍ പറഞ്ഞു.





TAGS :

Next Story