Quantcast

ഒമാൻ ബൊട്ടാണിക് ഗാർഡൻ വെബ്‌സൈറ്റ് ലൈവായി; ഉദ്യാനം ഉടൻ തുറക്കും

അൽ ഖൗദിലെ ഹജർ പർവതനിരകളുടെ പശ്ചാത്തലത്തിലാണ് പ്രകൃതിവിസ്മയം ഒരുങ്ങുന്നത്

MediaOne Logo

Gulf Desk

  • Published:

    25 Nov 2026 9:53 PM IST

Oman Botanic Garden website goes live; garden to open soon
X

ഒമാൻ ബൊട്ടാണിക് ഗാർഡൻ പൊതുജനങ്ങൾക്കായി തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ഉദ്യാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോൾ പ്രവർത്തനം തുടങ്ങി. ഗാർഡൻ തുറക്കുന്ന തീയതി വൈകാതെ ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽ ഖൗദിലെ ഹജർ പർവതനിരകളുടെ മനോഹരമായ പശ്ചാത്തലത്തിൽ 495 ഹെക്ടർ സ്ഥലത്താണ് ഈ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ഒമാന്റെ തനതായ ചെടികളും പ്രകൃതിസമ്പത്തും സംരക്ഷിക്കുക, വരുംതലമുറയ്ക്ക് അവയുടെ വില മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തദ്ദേശീയ സസ്യങ്ങൾ, ഗവേഷണം, പ്രകൃതിയോട് ചേർന്നുള്ള നിർമിതികൾ, പഠനം എന്നിവയെല്ലാം ഇവിടെ ഒന്നിക്കുന്നു. ഒമാനിലെ സസ്യലോകത്തിന്റെയും പ്രകൃതിയുടെയും, അവയുമായി മനുഷ്യർക്കുള്ള ആത്മബന്ധത്തിന്റെയും കഥയാണ് ഈ ഉദ്യാനം പറയുന്നത്.

ശാസ്ത്രജ്ഞർ, സസ്യശാസ്ത്രജ്ഞർ, ഗവേഷകർ, പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ തുടങ്ങി നിരവധി വിദഗ്ധർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ചെടികളെ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ പഠിക്കുക, തനത് സസ്യങ്ങളെ വളർത്തിയെടുക്കുക, അവയെ സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ ജോലി. ഈ അറിവുകളെല്ലാം സന്ദർശകർക്ക് ലളിതമായും രസകരമായും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കാനും പ്രത്യേക ടീമുണ്ട്. ഉദ്യാനത്തിലൂടെ നടന്നും, കാഴ്ചകൾ കണ്ടും, പുതിയ കാര്യങ്ങൾ അറിഞ്ഞും ഒമാന്റെ പ്രകൃതിഭംഗി നേരിട്ട് അനുഭവിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും. വ്യത്യസ്ത തരം ചെടികൾ വളരുന്ന ഇടങ്ങളിലൂടെയുള്ള യാത്ര, ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും അവിടുത്തെ ചെടികളുടെ സവിശേഷതകളും അടുത്തറിയാൻ സഹായിക്കും.

TAGS :

Next Story