ഒമാൻ പൗരത്വം: പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു
കുറഞ്ഞത് 15 വർഷത്തെ തുടർച്ചയായ താമസം, അറബി ഭാഷയിൽ പ്രാവീണ്യം, നല്ല പെരുമാറ്റത്തിന്റെ രേഖ

മസ്‌കത്ത്: കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ്, ഒമാനി പൗരത്വം തേടുന്ന വിദേശ പൗരന്മാർക്കുള്ള പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു, രാജ്യത്ത് കുറഞ്ഞത് 15 വർഷത്തെ തുടർച്ചയായ താമസം, അറബി ഭാഷയിൽ പ്രാവീണ്യം, നല്ല പെരുമാറ്റത്തിന്റെ രേഖ എന്നിവ പൗരത്വം നേടാൻ അനിവാര്യമാണ്.
പൗരത്വം നേടുന്നതിന് അപേക്ഷകർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവുമുണ്ടാകണം. മുൻ പൗരത്വം ഉപേക്ഷിക്കുകയും വേണം.
പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർപ്പിച്ചതായി കണ്ടെത്തിയാൽ കഠിന ശിക്ഷകൾ നേരിടേണ്ടിവരും. കുറ്റവാളികൾക്ക് മൂന്ന് വർഷം വരെ തടവും 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയും ലഭിക്കും.
പുതിയ ചട്ടങ്ങൾ പ്രകാരം, ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകളുടെ മേൽനോട്ടം വഹിക്കുക. വിശദീകരണം നൽകാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം മന്ത്രാലയത്തിനുണ്ട്. ദേശീയത തർക്കങ്ങൾ ഇനി കോടതി വിധികൾക്ക് വിധേയമാകില്ല.
Adjust Story Font
16

