Quantcast

അറബ് ഭൂമിക്കുമേലുള്ള നിയന്ത്രണത്തെ അനുകൂലിച്ചു; ഇസ്രായേലിലെ അമേരിക്കൻ അംബാസഡറുടെ പ്രസ്താവനയെ അപലപിച്ച് ഒമാൻ

ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് യുഎസ് അംബാസഡറുടെ പ്രസ്ഥാവനയെ അപലപിച്ചത്

MediaOne Logo

Web Desk

  • Published:

    22 Feb 2026 3:11 PM IST

Oman condemns US ambassador to Israels statement supporting control over Arab land
X

മസ്കത്ത്: അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ ഉൾപ്പെടെ അറബ് ഭൂമികൾക്കുമേൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നതിനെ അനുകൂലിക്കുന്നരീതിയിൽ ഇസ്രായേലിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ നടത്തിയ പരാമർശങ്ങളെ ഒമാൻ സുൽത്താനേറ്റ് അപലപിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് യുഎസ് അംബാസഡറുടെ പ്രസ്ഥാവനയെ അപലപിച്ചത്.

ഇത്തരം പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്ന ഇത്തരം നിലപാടുകൾ മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story