Quantcast

അപേക്ഷകൾ ബയാൻ സിസ്റ്റത്തിലൂടെ; ഒഴിഞ്ഞ ‌ചരക്കു വാഹനങ്ങൾക്ക് ജിസിസി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക്‌ എളുപ്പം പ്രവേശിക്കാം

കര​ഗതാ​ഗത മേഖല പൂർണ സജ്ജമെന്ന് മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    10 March 2026 9:28 PM IST

Oman confirms land transport sector readiness to facilitate GCC trade through its ports
X

മസ്കത്ത്: തുറമുഖങ്ങൾ വഴി ജിസിസി രാജ്യങ്ങളിലെ വിപണികളിലേക്ക് ചരക്കുകൾ എത്തിക്കുന്നതിന് ഒമാന്റെ കരഗതാഗത മേഖല പൂർണ സജ്ജമാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഒമാനും മറ്റു ജിസിസി രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നിരവധി പുതിയ നടപടികൾ നടപ്പിലാക്കി.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞ ചരക്കു വാഹനങ്ങൾക്ക് ഒമാനിലെ തുറമുഖങ്ങളിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനായി രാജ്യത്തേക്ക് ഇനി എളുപ്പം പ്രവേശിക്കാം. ഗതാഗത ഓപ്പറേറ്റർമാർക്ക് ലോജിസ്റ്റിക്സ് സേവനങ്ങൾക്കായി 'ബയാൻ സിസ്റ്റം' വഴി അപേക്ഷകൾ സമർപ്പിച്ചാൽ മതി. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ലഘൂകരിക്കാനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, റോയൽ ഒമാൻ പോലീസ് എന്നിവയുമായി ഏകോപിപ്പിച്ചാണ് മന്ത്രാലയം ഈ പ്രസ്താവന പുറത്തിറക്കിയത്. ഷിപ്പിങ് കാര്യക്ഷമത വർധിപ്പിക്കാനും വിതരണ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കാനും ഈ പുതിയ ക്രമീകരണങ്ങൾ സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

TAGS :

Next Story