ഒമാനിൽ വാക്‌സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു

വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-24 17:18:08.0

Published:

24 Nov 2021 5:17 PM GMT

ഒമാനിൽ വാക്‌സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു
X

ഒമാനിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമാക്കി. വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്.

തെക്കൻ ബാത്തിന ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അവാബി വിലായത്തിലെ മാർക്കറ്റ്, നഖൽ വിലായത്തിലെ മാർക്കറ്റ്, വാദിഅൽമആവിൽ വിലായത്തിലെ അൽ-മഹ ഇന്ധന ഫില്ലിങ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന വാക്സിനേഷൻ ഫീൽഡ് കാമ്പയിനിൽ നിരവധി പേരാണ് കുത്തിവെപ്പെടുത്തത്.

മുസന്ന വിലായത്തിലെ തുറൈഫ്, അൽ-മൽദ മേഖലകളിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വാക്സിൻ നൽകും. മസ്കത്ത് ഗവർണറേറ്റിലും വാക്സിനഷേൻ നടപടികൾ ദ്രുതഗതിയിലാണ്. നവംബർ 25വരെ സബ്ലത്ത് മത്ര, സിബിലെ മെഡിക്കൽ ഫിറ്റ്നസ് സെൻറർ എന്നിവിടങ്ങളിൽ നിന്ന് വിദേശികൾക്കും വാക്സിൻ എടുക്കാം. സമയം രാവിലെ എട്ട് മുതൽ രാത്രി എട്ടുമണിവരെയായിരിക്കുമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും വാക്സിൻ ലഭിക്കുക. തറാസൂദ് ആപ് വഴിയോ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം.

TAGS :

Next Story