1,000 റിയാൽ വരെ പിഴ, അസാധാരണ സാഹചര്യം മുതലെടുത്ത് സാധനങ്ങൾക്ക് വില കൂട്ടേണ്ടെന്ന് ഒമാൻ സിപിഎ
നിയമലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴയെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

മസ്‌കത്ത്: പ്രതിസന്ധികൾ, പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ വിപണിയിലെ അസാധാരണ സാഹചര്യങ്ങൾ എന്നിവ മുതലെടുത്ത് സാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന വിതരണക്കാർക്ക് 1,000 ഒമാനി റിയാൽ വരെ പിഴ ലഭി ലഭിച്ചേക്കുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(CPA). ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ തുക ഇരട്ടിയാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾപ്രകാരമാണ് മുന്നറിയിപ്പ്. അമിത വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് 500 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ തുക ഇരട്ടിയാകും.
നിയമലംഘനം തുടർന്നാൽ ഓരോ ദിവസത്തിനും അധികമായി 50 റിയാൽ വീതം പിഴ ചുമത്തുമെന്ന് സിപിഎ അറിയിപ്പിൽ പറയുന്നു.
Next Story
Adjust Story Font
16

