ജിസിസി രാജ്യങ്ങളിലെ കൊമേഴ്സ്യൽ പ്രഫഷനൽ വിസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ
യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നൊഴികെ വരുന്ന വിദേശികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും

ജി.സി.സി രാജ്യങ്ങളിലെ കൊമേഴ്സ്യൽ പ്രഫഷനൽ വിസയുള്ളവർക്ക് ഒമാനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കി അധികൃതർ. യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നൊഴികെ വരുന്ന വിദേശികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. ഒമാൻ എയർപോർട്ട് അധികൃതർ വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പ്പോര്‍ട്ട്‌സ് ആന്റ് റസിഡന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നൊള്ളു. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ ജി.സി.സി രാജ്യങ്ങളിലെ വിസക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ എങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് ഈ സേവനം ലഭ്യമായിരിക്കില്ല.
മാര്‍ക്കറ്റിഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് മാനേജര്‍, സെയില്‍സ് പ്രമോട്ടര്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങി വിവിധ തസ്തികളാണ് കൊമേഴ്സ്യൽ പ്രഫഷനൽ വിസയുടെ പരിധിയിൽ വരികയെന്ന് യാത്രാമേഖലയിലുള്ളവർ പറയുന്നു . മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ സർക്കുലർ .
Adjust Story Font
16

