Quantcast

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പെരുന്നാൾ പൂർണതയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ ഒമാന്‍

കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-07-09 13:09:43.0

Published:

9 July 2022 6:38 PM IST

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പെരുന്നാൾ പൂർണതയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ ഒമാന്‍
X

ആത്മസമർപ്പണത്തിന്റെയും വിശ്വമാനവികതയുടെയും പാഠങ്ങൾ നുകർന്ന് ഒമാനിലെ വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പെരുന്നാൾ അതിൻറെ പൂർണതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു ഒമാനിലെ വിശ്വാസികളും. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടന്നു.

കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്.ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷം സാഹോദര്യവും സ്‌നേഹവും കൈമാറിയാണ് വിശ്വാസികൾ പിരിഞ്ഞു പോയത്. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസൈബയിൽ നടന്ന ഈദ് ഗാഹിൽ ആയിരത്തോളംപേർ പങ്കെടുത്തു. ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അസൈബയിൽ നടന്ന ഈദ് ഗാഹിന് ഖത്തറിൽ നിന്നുമുള്ള പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് നേതൃത്വം നൽകി.

മസ്‌കത്തടക്കമുള്ള നഗരങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇത് നഗരത്തിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. പെരുന്നാൾ നമസ്‌കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുകിയിരുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സുരക്ഷ നിർദേശങ്ങൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ നടന്നിരുന്നത്.

TAGS :

Next Story