Quantcast

ഒമാനിലെ ലോജിസ്റ്റിക്സ് മേഖലയിൽ സെപ്റ്റംബർ 1 മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധം

തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയത് നേടുന്നതിനും ലൈസൻസ് നിർബന്ധമാകും

MediaOne Logo

Web Desk

  • Published:

    22 July 2025 3:03 PM IST

ഒമാനിലെ ലോജിസ്റ്റിക്സ് മേഖലയിൽ സെപ്റ്റംബർ 1 മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധം
X

മസ്‌കത്ത്: ഒമാനിലെ ലോജിസ്റ്റിക്സ് മേഖലയിലെ തൊഴിലാളികൾക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. 2025 സെപ്റ്റംബർ 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന്റെയും തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

ലോജിസ്റ്റിക്സ് മേഖലയിലെ നിർദ്ദിഷ്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും നിയമം ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയത് നേടുന്നതിനും സെക്ടറൽ സ്‌കിൽസ് യൂണിറ്റ് ഫോർ ലോജിസ്റ്റിക്സ് സെക്ടറിൽ നിന്നുള്ള പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാണ്. സെപ്റ്റംബർ 1 മുതൽ ലൈസൻസ് ഇല്ലാതെ ഒരു തൊഴിൽ പെർമിറ്റും അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല.

ലൈസൻസിനായുള്ള അപേക്ഷകൾ സെക്ടറൽ സ്‌കിൽസ് യൂണിറ്റ് ഫോർ ലോജിസ്റ്റിക്സ് സെക്ടറിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഈ നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾ നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും, നിലവിൽ ഈ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ ഈ ജോലികളിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഈ അറിയിപ്പ് ബാധകമാണ്. ഈ തൊഴിലുകൾ തുടരുന്നതിന് ഇത് ഒരു അടിസ്ഥാന വ്യവസ്ഥയായിരിക്കും.

പ്രൊഫഷണൽ അക്രഡിറ്റേഷൻ സിസ്റ്റം പ്രകാരം ലോജിസ്റ്റിക്സ് മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജോലികൾ:

റഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)

വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)

ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയിലർ)

മാലിന്യം കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർ

ഫുഡ് ഡെലിവറി പ്രതിനിധി

ഫുഡ് ഡെലിവറി സൂപ്പർവൈസർ

TAGS :

Next Story