ഹൃദയാഘാതം: ലീവ് കഴിഞ്ഞു മടങ്ങാനിരുന്ന ഒമാൻ പ്രവാസി നാട്ടിൽ മരിച്ചു
എട്ട് വർഷമായി സ്വകാര്യ കമ്പനിയുടെ സൊഹാർ ബ്രാഞ്ചിൽ ജോലിചെയ്തു വരികയായിരുന്നു

മസ്‌കത്ത്: ലീവ് കഴിഞ്ഞു മടങ്ങാനിരുന്ന ഒമാൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. പാലക്കാട്, ഒറ്റപ്പാലം-വരോട് ഓട്ടൂർകളം തവിടങ്ങാട്ടിൽ പരേതനായ മാർക്കശേരി രാമകൃഷ്ണൻ നായർ മകൻ രാമചന്ദ്രൻ (52) ആണ് നാട്ടിൽ മരിച്ചത്. എട്ട് വർഷമായി സ്വകാര്യ കമ്പനിയുടെ സൊഹാർ ബ്രാഞ്ചിൽ ജോലിചെയ്തു വരികയായിരുന്നു.
കഴിഞ്ഞ മാസം ലീവിനു നാട്ടിൽ പോയ രാമചന്ദ്രൻ നവംബർ 16ന് തിരിച്ചുവരാനിരുന്നതാണ്. ഏറെനാളായി പ്രവാസിയായിരുന്ന രാമചന്ദ്രൻ യുഎഇയിലും ജോലി ചെയ്തിട്ടുണ്ട്. വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത സംഭവിച്ച രാമചന്ദ്രനെ വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർചികിത്സക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
അമ്മ: ശാന്തകുമാരി. ഭാര്യ: പെരുമുടിയൂർ ചീരാത്ത് ലക്ഷ്മി നിവാസിൽ നീതു. മക്കൾ ആദർശ്, ആദിത്യൻ, അഖില. സഹോദരങ്ങൾ വേണുഗോപാൽ, പ്രമീള, മാധവികുട്ടി. സംസ്‌ക്കാരം വെള്ളിയാഴ്ച ഷൊർണൂർ ശാന്തി തീരത്ത് നടന്നു.
Adjust Story Font
16

