Quantcast

തായ്ലൻഡിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ ഒമാൻ ദുഃഖം രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    9 Oct 2022 12:55 PM IST

തായ്ലൻഡിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ   ഒമാൻ ദുഃഖം രേഖപ്പെടുത്തി
X

തായ്ലൻഡിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ ഒമാൻ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടേയെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.




തായ്‌ലൻഡിലെ നോങ് ബുവ ലംഫു പ്രവിശ്യയിലെ ഉത്തയ് സാവനിലുള്ള നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ 22 കുട്ടികളുൾപ്പെടെ 38 പേരാണ് കൊല്ലപ്പെട്ടത്. പൊലീസിൽനിന്ന് പിരിച്ച് വിട്ട പാന്യകംറപ് എന്ന 34 കാരനാണ് കൂട്ടകൊല നടത്തിയത്.

പിന്നീട് വിട്ടിലെത്തിയ ഇയാൾ ഭാര്യയെയും കുട്ടിയെയും കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story