സമാധാനം പുനസ്ഥാപിക്കണം, വെനസ്വേലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ
ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങൾക്ക് ഒമാൻ പൂർണ പിന്തുണ അറിയിച്ചു

മസ്കത്ത്: സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വെനസ്വേലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ. വെനസ്വേലൻ ജനതയുടെ നിയമാനുസൃതമായ ചോയ്സുകളെ ബഹുമാനിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആഗോളതലത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങൾക്ക് ഒമാൻ തങ്ങളുടെ പൂർണ പിന്തുണ അറിയിച്ചു.
Next Story
Adjust Story Font
16

