ഒമാൻ ഊര്‍ജ-ധാതു മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സുകള്‍ സ്വന്തമാക്കാൻ ഗ്രേസ് പിരീഡ്
ജൂണ്‍ ഒന്ന് വരെയാണ് ഗ്രേസ് പിരീഡ്

മസ്കത്ത്: ഒമാനിൽ ഊര്‍ജ്ജ, ധാതു മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സുകള്‍ സ്വന്തമാക്കുന്നതിന് 2026 ജൂണ്‍ ഒന്ന് വരെ ഗ്രേസ് പിരീഡ് അനുവദിച്ച് തൊഴില്‍ മന്ത്രാലയം. ഇക്കാലയളവിനുള്ളില്‍ തൊഴിലാളികളും സ്ഥാപനങ്ങളും അവരുടെ പ്രൊഫഷനല്‍ ലൈസന്‍സിങ് സ്റ്റാറ്റസ് ശരിയാക്കണം. വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനും ഇത് നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
എന്നാൽ ജൂൺ 1 വരെ ലൈസൻസുള്ളതും ലൈസൻസില്ലാത്തതുമായ തൊഴിലാളികൾക്ക് ഈ കാലയളവിൽ വർക്ക് പെർമിറ്റുകൾ നൽകാനും പുതുക്കാനും അനുമതി നൽകിയിട്ടുണ്ട്. അതിനു ശേഷം സെക്ടർ സ്‌കിൽസ് യൂണിറ്റ് നൽകുന്ന സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലാതെ ഈ മേഖലയിലെ നിർദിഷ്ട തൊഴിലുകൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ലെന്നും മന്ത്രാലയം പറയുന്നു.
എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളും സമയപരിധി പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും ദേശീയ തൊഴിൽ ശക്തിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ഊർജ്ജ, ഖനന മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്നതിന് ലൈസൻസ് ആവശ്യമുള്ള തൊഴിലുകളുടെ പൂർണ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിരുന്നു.
Adjust Story Font
16

