Quantcast

200 പൂക്കളങ്ങളൊരുക്കി ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ

പൂവുകൾക്ക് പുറമേ ബഹുവർണപ്പൊടികളും ഇലകളും കായ്കളുമെല്ലാം ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളങ്ങളുണ്ടാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-08-26 15:06:03.0

Published:

26 Aug 2022 2:33 PM GMT

200 പൂക്കളങ്ങളൊരുക്കി ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ
X

കോവിഡ് തട്ടിയെടുത്ത ആഘോഷങ്ങളെ ഇരുന്നൂറോളം പൂക്കളങ്ങളിലൂടെ തിരിച്ചുപിടിച്ച് ഒമാനിലെ അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന പൂക്കള മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എണ്ണൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഒമാനിലെ അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ മൈതാനത്തിലാണ് 200 പൂക്കളങ്ങൾ കുട്ടികൾ ഒരുക്കിയത്.

പൂവുകൾക്ക് പുറമേ ബഹുവർണപ്പൊടികളും ഇലകളും കായ്കളുമെല്ലാം ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളങ്ങളുണ്ടാക്കിയത്. മനുഷ്യരിലെ അകൽച്ചയും അതിർവരമ്പുകളും മായ്ച്ചുകളയുന്ന ഇത്തരം ആഘോഷങ്ങൾ കുട്ടികളിലെ ഐക്യബോധത്തെ ഉണർത്തുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു.

കോവിഡ് സൃഷ്‌ടിച്ച ആലസ്യത്തിൽ നിന്നും സ്‌കൂൾ ഉണരാൻ പൂക്കള മത്സരം സഹായിച്ചെന്ന് വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ പറഞ്ഞു. സ്‌കൂളിലെ മലയാളവിഭാഗം മേധാവി ഡോ. ജിതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികൾ ഒരുക്കിയ കളങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം വിളിച്ചറിയിക്കുന്നവയായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു.

സബ് ജൂനിയർ വിഭാഗത്തിൽ ലിയോണ ആൻ സന്തോഷ്, സാൻവി കെ. അരുൺ എന്നിവരുടെ ടീമുകൾ ഒന്നാമതായി. നൈനിക നാരായണൻ, ആലിയ ഫാത്തിമ രണ്ടാം സ്ഥാനവും ഹൃദ്വിൻ, അരിഹന്ദ്‌ മൂന്നാം സ്ഥാനവും പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ അനാമിക പ്രശാന്ത്, മുഹമ്മദ് ധനീഷ് ഒന്നാം സ്ഥാനവും, ശ്രേഷ്ഠ, ഫാത്തിമ രണ്ടാം സ്ഥാനവും ഏഞ്ചൽ മരിയ, അലീന മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സിറിൽ മാത്യു, അസ്ഹാൻ പാരി ഒന്നാം സ്ഥാനവും, അനന്യ പ്രദീപ്, ലക്ഷ്മി ശ്രീകാന്ത് രണ്ടാം സ്ഥാനവും അലീന, അരുന്ധതി മൂന്നാം സ്ഥാനവും നേടി.

TAGS :

Next Story