Quantcast

പൗരത്വ അപേക്ഷക്കും പൗരത്വം പിൻവലിക്കാനും ഫീസ് ഏർപ്പെടുത്തി ഒമാൻ

പൗരത്വ അപേക്ഷക്ക് 600 റിയാലും പൗരത്വ ഉപേക്ഷിക്കലിന് 200 റിയാലുമാണ് ഫീസ്

MediaOne Logo

Web Desk

  • Published:

    5 Jan 2026 10:52 PM IST

Oman allocates 2.7 billion riyals for 2,525 km of roads in 2026 budget
X

മസ്‌കത്ത്: പൗരത്വ അപേക്ഷകൾക്കും പൗരത്വം പിൻവലിക്കാനും ഫീസ് ഏർപ്പെടുത്തി ഒമാൻ. പൗരത്വത്തിനായുള്ള അപേക്ഷക്ക് 600 റിയാലും പൗരത്വ ഉപേക്ഷിക്കലിന് 200 റിയാലുമാണ് ഫീസ്. ഒമാനി പൗരത്വ അപേക്ഷാ ഫീസ് ഒമാനി പൗരന്മാരെ വിവാഹം കഴിച്ച വിദേശ സ്ത്രീകൾ, ഒമാനികളുടെ വിധവകൾ അല്ലെങ്കിൽ വിവാഹമോചിതരായ ഇണകൾ, ഒമാനി സ്ത്രീകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർ സമർപ്പിക്കുന്ന അപേക്ഷകൾക്കും ബാധകമാകും.

ഒമാനി പൗരത്വം പിൻവലിക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ഉള്ള അപേക്ഷകൾക്ക് 200 റിയാലായിരിക്കും ഫീസ്. പുതിയ ഫീസ് ഘടന 2026 ജനുവരി 4 മുതൽ പ്രാബല്യത്തിൽ വന്നു. യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നുമില്ല.

അതേസമയം, പൗരത്വ നിയമത്തിൽ ഒമാൻ കൂടുതൽ കർശന വ്യവസ്ഥകൾ കൂട്ടിച്ചേർത്തിരുന്നു, രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസിക്കുന്നവരായിരിക്കണം. അറബി ഭാഷയിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികൾക്ക് പൗരത്വം ലഭിക്കാൻ അനിവാര്യമാണ്. പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർപ്പിച്ചതായി കണ്ടെത്തിയാൽ കഠിന ശിക്ഷയും നേരിടേണ്ടിവരും.

TAGS :

Next Story