ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് തുടക്കം
വിവിധങ്ങളായ ബ്രിട്ടീഷ് ഉൽപന്നങ്ങൾ ഒമാനിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതാകും ഒരാഴ്ച നീളുന്ന പ്രദർശനം

ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് തുടക്കമായി. വിവിധങ്ങളായ ബ്രിട്ടീഷ് ഉൽപന്നങ്ങൾ ഒമാനിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതാകും ഒരാഴ്ച നീളുന്ന പ്രദർശനം.
ഒമാനിലെ അവന്യൂസ് മാള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങിൽ യു.കെ. സ്ഥാനപതി ബില്‍ മുറെ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യോത്പന്നങ്ങള്‍, പാനീയ ബ്രാന്‍ഡുകള്‍ , ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി എന്നീ വിഭാഗങ്ങളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. യു.കെയില്‍നിന്ന് നേരിട്ട് വന്‍തോതില്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് യു.കെ. അംബാസഡര്‍ ബില്‍ മുറെ പറഞ്ഞു.
ഒമാനി വിപണിയില്‍ ആദ്യമായെത്തുന്ന പുതിയ ബ്രാന്‍ഡുകളും ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ലഭ്യമാണ്. ഭക്ഷ്യേതര ഉത്പന്നങ്ങളും ആരോഗ്യ- സൗന്ദര്യവര്‍ധക ഉത്പന്നങ്ങളും ഒരാഴ്ച നീളുന്ന പ്രമോഷനില്‍ ലഭ്യമാണ്. പുരാതന ബ്രിട്ടീഷ് പലഹാരങ്ങള്‍, മിഠായികള്‍, ചീസ്, ജ്യൂസ്, ഡെസ്സെര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. സീ ഫുഡ്, മാംസ ഉത്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ വന്‍തോതില്‍ ബ്രിട്ടനില്‍ നിന്ന് ഒമാനില്‍ എത്തിച്ചിട്ടുണ്ട് ലുലു.
Adjust Story Font
16

