Quantcast

പി.സി.ഡബ്ലിയു.എഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ.കബീർ പ്രസിഡന്‍റ്​, മുഹമ്മദ് റാസ് ജനറൽ സെക്രട്ടറി, അരുൺ കുമാർ ട്രഷറർ

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 6:42 PM IST

പി.സി.ഡബ്ലിയു.എഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
X

സലാല: പൊന്നാനി നിവാസികളുടെ സലാലയിലെ കൂട്ടായ്മയായ പി.സി.ഡബ്ലിയു.എഫിന്‍റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.കബീർ പ്രസിന്‍റുും മുഹമ്മദ് റാസ് ജനറൽ സെക്രട്ടറിയും അരുൺ കുമാർ ട്രഷററുമാണ്. മുസ്തഫ, ജൈസൽ, ഗഫൂർ എന്നിവർ വൈസ് പ്രസിഡന്‍റുമാരും ശിഹാബ്, മണികണ്ഠൻ , നൗഷാദ്, എന്നിവർ ജോ.സെക്രട്ടറിമാരുമാണ്. 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. വിവിധ സമിതിയംഗങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്.

വാർഷിക ജനറൽ ബോഡി യോഗമാണ് ഭാരവഹികളെ തെരഞ്ഞെടുത്തത്. കെ.കബീർ അധ്യക്ഷത വഹിച്ചു. ഡോ. സമീർ ആലത്ത് ഉദ് ഘാടനം ചെയ്തു. എം.സാദിഖ് മസ്കത്ത് മുഖ്യ പ്രഭാഷണം നടത്തി . പ്രവർത്തന , സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്നേഹ , റിൻസില, മിൻഹ എന്നിവർ സംസാരിച്ചു. നൗഷാദ് സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു.

Next Story