തൊഴിൽ പരിശോധന വിപുലീകരിക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം
പരിശോധന സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സേനയുമായി സഹകരിച്ച്

മസ്‌കത്ത്: തൊഴിൽ പരിശോധന വിപുലീകരിക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സേനയുമായി സഹകരിച്ച് പരിശോധനകൾ വർധിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി, തൊഴിൽ വിപണിയുടെ നിയന്ത്രണം കൂടുതൽ മെച്ചപ്പെടുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യം.
തൊഴിൽ നിയമനിർമാണത്തിലെ പ്രത്യേക വ്യവസ്ഥകൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ചുമതല മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സുരക്ഷാ സേവന കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു. ഇതുമായി സഹകരിച്ചാണ് പരിശോധനകൾ വർധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം നടപടി ആരംഭിച്ചത്.
ജനുവരി അഞ്ചിന് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്, തൊഴിൽ വിപണിയുടെ നിയന്ത്രണം മെച്ചപ്പെടുത്തുക, തൊഴിൽ നിയമവും, ചട്ടങ്ങളും തീരുമാനങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുക, നിയമ ലംഘനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം നിയമവിരുദ്ധവും അനധികൃതവുമായ തൊഴിൽ തടയുക എന്നിവയൊക്കെയാണ് പരിശോധനയിലൂടെ ലക്ഷ്യം വയ്ക്കുന്നത്, സ്വദേശികൾക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അവരുടെ തൊഴിൽ സുഗമമാക്കുകയും ചെയ്യുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങൾ.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ, പ്രത്യേകിച്ച് പ്രവാസി തൊഴിലാളികളെ സംബന്ധിച്ച തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നതിന് പരിശോധനാ യൂണിറ്റ് മേൽനോട്ടം വഹിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സിസ്റ്റം വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് തുടരും.
Adjust Story Font
16

