Quantcast

ഒമാനിലും പറക്കാൻ പുതുവഴികൾ...; എയർ മൊബിലിറ്റി മാസ്റ്റർ പ്ലാൻ തേടി ഗതാഗത മന്ത്രാലയം

ബിഡ് ക്ഷണിച്ചു

MediaOne Logo

Web Desk

  • Published:

    10 Nov 2025 5:51 PM IST

Oman Ministry of Transport seeks air mobility master plan
X

മസ്‌കത്ത്: നാഷണൽ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (എ.എ.എം) മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായി അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനങ്ങളെ ക്ഷണിച്ച് ഒമാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി.). ഇതിനായി ബിഡ് ക്ഷണിച്ചു. ടെൻഡർ പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടൻസി ഗതാഗത മന്ത്രാലയത്തെയും നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിയെയും എയർ മൊബിലിറ്റി നയം രൂപകൽപ്പന ചെയ്യാനും നടപ്പാക്കാനും സഹായിക്കും. രാജ്യത്തിന്റെ ഗതാഗത രംഗത്ത് നൂതന എയർ മൊബിലിറ്റി സൗകര്യങ്ങൾ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.

ടെൻഡർ രേഖകൾ നവംബർ 23 വരെ ലഭിക്കും. ബിഡ് സമർപ്പിക്കൽ ഡിസംബർ 15 ന് അവസാനിക്കും. അടുത്ത തലമുറ ഗതാഗത സംവിധാനങ്ങളിൽ ഒമാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് എ.എ.എം മാസ്റ്റർ പ്ലാൻ ഒരുക്കുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് (വിടിഒഎൽ) വിമാനങ്ങൾ, അർബൻ എയർ മൊബിലിറ്റി കോറിഡോറുകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ലക്ഷ്യമായേക്കും.

TAGS :

Next Story