ഒമാൻ ദേശീയദിന അവധിക്കാലം; മിക്ക ഗവർണറേറ്റുകളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും
സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് പ്രവചനം പുറത്തിറക്കിയത്

മസ്കത്ത്: ഒമാനിൽ ദേശീയദിന അവധിക്കാലത്തെ കാലാവസ്ഥാ പ്രവചനം പുറത്തിറക്കി സിവിൽ ഏവിയേഷൻ അതോറിറ്റി. മിക്ക ഗവർണറേറ്റുകളിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് സിഎഎ പറയുന്നു. നവംബർ 26 മുതൽ 29 വരെയുള്ള കാലാവസ്ഥാ പ്രവചനമാണ് പുറത്തിറക്കിയത്
CAAയുടെ പ്രവചനമനുസരിച്ച് പകൽ സമയത്ത് താപനില കുറവായിരിക്കും. മിക്ക ഗവർണറേറ്റുകളിലും പരമാവധി താപനില 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. പർവതപ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെടും. ഇവിടുത്തെ താപനില, 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്ന താമസക്കാരും വിനോദസഞ്ചാരികളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടി-ഹാസാർഡ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് മലകയറ്റം പോലെയുള്ള സാഹസിക വിനോദസഞ്ചാര പ്രവർത്തികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

