Quantcast

യുനെസ്കോയുടെ ലോകത്തെ സ്വാധീനിച്ച മനുഷ്യരുടെ പട്ടികയിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഒമാനി നാവികനും

യുനെസ്കോയുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഒമാനിൽ നിന്നുള്ള ആറാമത്തെ വ്യക്തിയാണ് അഹമ്മദ് ബിൻ മജീദ്

MediaOne Logo

Web Desk

  • Updated:

    2021-11-12 16:18:56.0

Published:

12 Nov 2021 4:02 PM GMT

യുനെസ്കോയുടെ ലോകത്തെ സ്വാധീനിച്ച മനുഷ്യരുടെ  പട്ടികയിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഒമാനി നാവികനും
X

യുനെസ്കോയുടെ ലോകത്തെ സ്വാധീനിച്ച മനുഷ്യരുടെ പട്ടികയിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഒമാനി നാവികൻ അഹമ്മദ് ബിൻ മജീദ് ഇടംപിടിച്ചു. പാരീസിൽ ചേർന്ന യുനെസ്‌കോയുടെ 41ാമത് സെഷനിലായിരുന്നു പ്രഖ്യാപനം. യുനെസ്കോയുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഒമാനിൽ നിന്നുള്ള ആറാമത്തെ വ്യക്തിയാണ് അഹമ്മദ് ബിൻ മജീദ്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രശസ്തരായ നാവികരിൽ ഒരാളായിരുന്നു ഇദ്ദേഹം.

സമുദ്രശാസ്ത്രത്തെക്കുറിച്ചും കപ്പലുകളുടെ ചലനങ്ങളെക്കുറിച്ചും നിരവധി പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിലെ പലഗ്രന്ഥങ്ങളും ഇന്നും കപ്പൽ യാത്രയുടെ അടിസ്ഥാന തത്വങ്ങളറിയാൻ റഫറൻസായി ലോകം ഉപയോഗിക്കുന്നുണ്ട്. നക്ഷത്രങ്ങളെ കണ്ടെത്തുന്നതിനുള്ള ത്രികോണ മര ഉപകരണം, കാറ്റിന്‍റെ ദിശനോക്കുന്ന കോമ്പസ് എന്നിവയും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഭാഷാ പണ്ഡിതൻ അൽ ഖലീൽ ബിൻ അഹമ്മദ് അൽ ഫറാഹിദി , ഫിസിഷ്യനും ഫാർമസിസ്റ്റുമായ റാഷിദ് ബിൻ ഒമൈറ അൽ റുസ്താഖി, സാമൂഹിക പരിഷ്കർത്താവ് ഷെയ്ഖ് നൂറുദ്ദീൻ അൽ സാൽമി, ഫിസിഷ്യൻ അബു മുഹമ്മദ് അസ്ദി, കവി നാസിർ ബിൻ സലിം അൽ റവാഹി എന്നിവരാണ് മുമ്പ് യുനസസ്കോയുടെ പട്ടികയിൽ ഇടം പിടച്ച ഒമാനിൽ നിന്നുള്ള മറ്റ് വ്യക്തിത്വങ്ങൾ.

TAGS :

Next Story