ദേശീയ ദിനത്തിന് ഒരുങ്ങി ഒമാൻ
26, 27 തീയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്

മസ്കത്ത്: ഒമാന്റെ 55ാം ദേശീയദിന ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങുന്നു. നഗരങ്ങളിൽ ദേശീയ പതാകകൾ സ്ഥാപിച്ചു തുടങ്ങി. നവംബർ 20 നാണ് ഒമാന്റെ ദേശീയ ദിനം. 26, 27 തീയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്
വരും ദിവസങ്ങളിൽ ഒമാന്റെ നിരത്തുകൾ മൂവർണത്തിൽ നിറയും. വിവിധ മന്ത്രാലയങ്ങളുടെ സമീപത്തും അവിടേക്കുള്ള പാതകളിലുമാണ് കൂടുതൽ അലങ്കാര പ്രവൃത്തികൾ നടക്കുക. എന്നാൽ, അലങ്കാര വസ്തുക്കളിൽ ദേശീയ ചിഹ്നങ്ങളും മറ്റും അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിന് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കളുടെ വിൽപനക്കും നിയന്ത്രണമുണ്ട്. അനമുതി ഇല്ലാത്ത ഉത്പന്നങ്ങൾ കടകളിൽ വിൽപനക്കുവെച്ചാൽ നടപടി സ്വീകരിക്കും. സ്വകാര്യ വാഹനങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ അലങ്കരിക്കുന്നവരുമുണ്ട്. ഇതിന് റോയൽ ഒമാൻ പൊലീസ് അനുമതി നൽകുകയും മാനദണ്ഡങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് നവംബർ 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ കൂട്ടിയാൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. നവംബർ 30 ന് ഓഫീസുകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അതേസമയം ദേശീയദിന അവധി ദിവസങ്ങളിൽ ജീനവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ തൊഴിലുടമക്ക് ഇതിന് അനുവാദമുണ്ട്. തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകണം.
Adjust Story Font
16

