ഒമാനിൽ ചെറുകിട മത്സ്യബന്ധന യാനങ്ങൾ സ്ഥാപന ഉടമസ്ഥതയിലേക്ക് മാറ്റണമെന്ന് നിർദേശം
ലൈസൻസ് കൈവശമുള്ളവർ 60 ദിവസത്തിനുള്ളിൽ പുതിയ വ്യവസ്ഥകൾക്കനുസൃതമായി സ്റ്റാറ്റസ് ക്രമീകരിക്കണം

മസ്‌കത്ത്: ഒമാനിൽ ചെറുകിട മത്സ്യബന്ധന യാനങ്ങൾ വ്യക്തിഗത ഉടമസ്ഥതയിൽ നിന്ന് സ്ഥാപന ഉടമസ്ഥതയിലേക്ക് മാറ്റണമെന്ന് നിർദേശം. സമുദ്ര മത്സ്യബന്ധന മേഖലയെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമാണ് തീരുമാനം. ലൈസൻസ് കൈവശമുള്ളവർ 60 ദിവസത്തിനുള്ളിൽ പുതിയ വ്യവസ്ഥകൾക്കനുസൃതമായി സ്റ്റാറ്റസ് ക്രമീകരിക്കണം.
സമുദ്ര മത്സ്യബന്ധന മേഖലയെ നിയന്ത്രിക്കാനും വികസിപ്പിക്കുന്നതിനുമാണ് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ മന്ത്രിതല തീരുമാനം. ചെറുകിട മത്സ്യബന്ധന മേഖലയെ പുനഃക്രമീകരിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണിത്. നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകൾക്കുള്ളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം, ചെറുകിട മത്സ്യബന്ധന യാനങ്ങൾക്കുള്ള ലൈസൻസിനുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സമർപ്പിക്കണം ഇതിനൊപ്പം വാണിജ്യ രജിസ്‌ട്രേഷനും സമുദ്ര മത്സ്യബന്ധന തൊഴിൽ പരിശീലിക്കുന്നതിനുള്ള ലൈസൻസും നൽകണം. നിലവിൽ ചെറുകിട മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസ് കൈവശമുള്ളവർ, തീരുമാനം നടപ്പിലാക്കിയതിന് ശേഷം 60 ദിവസത്തിനുള്ളിൽ പുതിയ വ്യവസ്ഥകൾക്കനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കണം. മത്സ്യബന്ധന ജീവനക്കാർക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഈ സംരഭമെന്ന് മന്ത്രാലയം പറഞ്ഞു.
Adjust Story Font
16

