Quantcast

ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

മസ്‌കത്ത് ഗവർണറേറ്റിൽ ഡെങ്കിപ്പനിക്കെതിരെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ആരോഗ്യമന്ത്രാലയം മസ്‌കത്ത് മുനിസ്സിപ്പാലിറ്റിയുമായി സഹകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    8 April 2022 4:58 PM GMT

ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
X

ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. മസ്‌കത്ത്, വടക്കൻ ബത്തിന, തെക്കൻ ബത്തിന എന്നീ ഗവർണറേറ്റുകളിലായി നിലവിൽ 76 ഓളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒമാനിൽ പകർച്ചവ്യാധികളുടെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് മുഹമ്മദ് അൽ സഈദി ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ, സർക്കാറുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആവശ്യമായ നടപടികൾ സ്വീകരിച്ച് കൊതുകിനെ തുരത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നു ഇതിനായി എല്ലാവരുടെ ഭാഗത്തു നിന്നുള്ള സഹകരണവും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മസ്‌കത്ത് ഗവർണറേറ്റിലെ ഡെങ്കിപ്പനിയുടെ അവസ്ഥയെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു.

മസ്‌കത്ത് ഗവർണറേറ്റിൽ ഡെങ്കിപ്പനിക്കെതിരെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ആരോഗ്യമന്ത്രാലയം മസ്‌കത്ത് മുനിസ്സിപ്പാലിറ്റിയുമായി സഹകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ 3500ൽലധികം വീടുകളിൽ കീടനാശിനികൾ തളിച്ചു. ഏറ്റവും കൂടുതൽ മരുന്ന് തളിച്ചത് ബൗഷർ വിലായത്തിലെ ഗ്രൂപ്പ് ഏരിയയിലാണ്. മസ്‌കത്ത് ഗവർണറേറ്റിൽ ഇതുവരെ 26പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

TAGS :

Next Story