ഒമാനിലെ ഖസബിന് വടക്കു പടിഞ്ഞാറായി ഭൂചലനം
റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: ഒമാനിലെ ഖസബിന് വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഖസബിൽ നിന്ന് ഏകദേശം 386 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:08 നാണ് 10 കിലോമീറ്റർ താഴ്ചയിൽ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Next Story
Adjust Story Font
16

