80 ലക്ഷം കടന്ന് ഒമാനിലെ മൊബൈൽ സബ്സ്ക്രിപ്ഷൻ
2024 ഒക്ടോബറിനെ അപേക്ഷിച്ച് 11.3 ശതമാനം വർധനവ്

മസ്കത്ത്: 2025 ഒക്ടോബർ അവസാനത്തോടെ ഒമാനിലെ മൊബൈൽ സബ്സ്ക്രിപ്ഷൻ 80 ലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80,45,400 മൊബൈൽ വരിക്കാരാണ് ഒമാനിൽ നിലവിലുള്ളത്. പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണം 1.9 ശതമാനം വർധിച്ച് 12,60,429ലേക്കും പ്രീ പെയ്ഡ് വരിക്കാരുടെ എണ്ണം 3 ശതമാനം വർധിച്ച് 52,00,770ലേക്കുമെത്തി. ഇന്റർനെറ്റ് ഓഫ് തിങ്സ് (മെഷീൻ-ടു-മെഷീൻ) സേവനങ്ങളുടെ വരിക്കാരുടെ എണ്ണത്തിൽ 68 ശതമാനമെന്ന വലിയ വളർച്ച കൈവരിച്ച് 15,84,201 ലേക്കെത്തി. രാജ്യത്ത് സ്മാർട്ട് സാങ്കേതികവിദ്യകളും കണക്റ്റഡ് സിസ്റ്റങ്ങളും അതിവേഗം വികസിക്കുന്നതിന്റെ സൂചനയാണിത്. ഇന്റർനെറ്റ് സേവനങ്ങളിൽ മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 54,32,686 ലേക്കെത്തി.
Next Story
Adjust Story Font
16

