ഒമാനില്‍ കാലാവധി കഴിഞ്ഞ റസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി
സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൊമേഴ്‌സ്യല്‍ രജിസ്റ്ററുകളും ലൈസന്‍സുകളും പുതുക്കാത്തതിന്റെ പിഴകളും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൊമേഴ്‌സ്യല്‍ രജിസ്റ്ററുകളും ലൈസന്‍സുകളും പുതുക്കാത്തതിന്റെ പിഴകളും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടക്കാതെ ലൈസന്‍സുകള്‍ പുതുക്കാവുന്നതാണ്. ഈ വര്‍ഷം പുതുക്കുന്നവര്‍ക്കാണ് ആനുകൂല്ല്യങ്ങള്‍ ലഭിക്കുക. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ ഈ വര്‍ഷം റിയാദ കാര്‍ഡ് പുതുക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല.
Adjust Story Font
16

