ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി ദോഹയിലെത്തി

രണ്ടു ദിവസത്തെ ഖത്തർ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാര സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന് രാജകീയ വരവേൽപ്പാണ് ദോഹ വിമാനത്താവളിത്തിലൊരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-11-22 16:55:48.0

Published:

22 Nov 2021 4:55 PM GMT

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി ദോഹയിലെത്തി
X

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ദോഹയിലെത്തി. ഖത്തർ അമീറും ഒമാൻ സുൽത്താനും നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലായി നിരവധി കരാറുകളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കൽ, ടൂറിസം, തുറമുഖ ഗതാഗതം മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും.

രണ്ടു ദിവസത്തെ ഖത്തർ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാര സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന് രാജകീയ വരവേൽപ്പാണ് ദോഹ വിമാനത്താവളിത്തിലൊരുക്കിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിന്റെ പേഴ്‌സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖുമാർ, വിവിധ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ഒമാൻ സുൽത്താനെ വരവേറ്റു.

തുടർന്ന് അമീരി ദീവാനി ഔപചാരിക ചടങ്ങുകളോടെ ഒമാൻ സുൽത്താന് സ്വീകരണമൊരുക്കി. ഖത്തറിന്റെ ആദരവായി രാഷ്ട്ര സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻആൽഥാനിയുടെ വാൾ ഒമാൻ സുൽത്താന് സമ്മാനിച്ചു. ഒമാന്റെ സിവിൽ ഓർഡർ പുരസ്‌കാരം അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയും ഏറ്റുവാങ്ങി. അമീറിനൊപ്പം ഗാർഡ്ഓഫ് ഓണർ ഏറ്റുവാങ്ങിയ ശേഷം, ഇരുരാഷ്ട്രതലവൻമാരും കൂടിക്കാഴ്ച നടത്തി. ഖത്തറും ഒമാനും തമ്മിലെ വിവിധ മേഖലകളിലെ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കൽ, വിവിധ മേഖലകളിലെ നിക്ഷേപങ്ങൾ, തൊഴിലാളി -മാനുഷിക വിഭശേഷി വികസനങ്ങളിലെ സഹകരണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, തുറമുഖ ഗതാഗതം തുടങ്ങി വിവിധ കരാറുകളിൽ ഖത്തറും ഒമാനും തമ്മിൽ ഒപ്പുവെച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനു പുറമെ, ആദായ നികുതിയിലും മൂലധന നികുതിയിലുമുള്ള വെട്ടിപ്പ് തടയുന്നതിനും ധാരണയായി. നിക്ഷേപ മേഖലയിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സഹകരിക്കും.

കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പേഴ്‌സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി എന്നിവർ ഖത്തറിന്റെ പ്രതിനിധികളായി പങ്കെടുത്തു.Sultan Haitham bin Tariq, Ruler of Oman, arrives in Doha on an official visit. During the meeting between the Emir of Qatar and the Sultan of Oman, a number of agreements were signed in various fields. The two countries will work together in the areas of military cooperation, double taxation avoidance, tourism and port transport.

TAGS :

Next Story