ഒമാനിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വൻ മുന്നേറ്റം, മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 80 ലക്ഷം കടന്നു
മുൻ വർഷത്തെ അപേക്ഷിച്ച് 9.6 % വളർച്ച

മസ്കത്ത്: ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വൻ മുന്നേറ്റം. 2025 നവംബർ അവസാനത്തെ കണക്കനുസരിച്ച് മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 80 ലക്ഷം കടന്നു. മുൻവർഷത്തെ അപേക്ഷിച്ച് 9.6 % വർധനവാണ് രേഖപ്പെടുത്തിയത്. പുതിയ കണക്കുപ്രകാരം 8,009,723 പേരാണ് ഒമാനിൽ മൊബൈൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവർ. 5,152,342 പ്രീപെയ്ഡ് വരിക്കാരും 1,268,345 പോസ്റ്റ്‌പെയ്ഡ് വരിക്കാരുമാണുള്ളത്. പ്രീപെയ്ഡിൽ 2 % വർധനവും പോസ്റ്റ്‌പെയ്ഡിൽ 1.8 % വർധനവുമാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
Next Story
Adjust Story Font
16

