Quantcast

ഒമാനിൽ വ്യാജ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ വർധിക്കുന്നു

കൂടുതലും എൻജിനീയറിങ്, ലോജിസ്റ്റിക്സ് മേഖലകളിൽ

MediaOne Logo

Web Desk

  • Published:

    31 Dec 2025 3:41 PM IST

ഒമാനിൽ വ്യാജ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ വർധിക്കുന്നു
X

മസ്കത്ത്: ‌ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രൊഫഷണൽ തസ്തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കിടയിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്ന പ്രവണത വർധിക്കുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് എൻജിനീയറിങ്, ലോജിസ്റ്റിക്സ് മേഖലകളിലാണ് ഇത്തരം നിയമലംഘനങ്ങൾ വ്യാപകമായി കണ്ടെത്തിയിരിക്കുന്നതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, നിലവിലില്ലാത്ത സർവകലാശാലകളുമായി ബന്ധപ്പെട്ട യോഗ്യതകൾ എന്നിവ ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സമർപ്പിക്കാൻ പ്രവാസി തൊഴിലാളികൾ നടത്തിയ ശ്രമങ്ങൾ മന്ത്രാലയം കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയത്തിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് വകുപ്പ് ഡയറക്ടർ സഹെർ ബിൻ അബ്ദുല്ല അൽ ഷെയ്ഖ് പറഞ്ഞു. ഇതുവരെ കണ്ടെത്തിയ മുഴുവൻ കേസുകളിലും പ്രവാസി തൊഴിലാളികളാണ് ഉൾപ്പെടുന്നത്, ഒമാനി പൗരന്മാരില്ല. കേസുകളുടെ എണ്ണം പരിമിതമാണെങ്കിലും അത് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

TAGS :

Next Story