Quantcast

മിഡിൽ ഈസ്റ്റ് സുരക്ഷ, ഉഭയകക്ഷി ബന്ധം: ചർച്ച നടത്തി ഒമാൻ -ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രിമാർ

സുരക്ഷാ ഉപദേഷ്ടാവുമായും സിയോളിൽ ചർച്ച

MediaOne Logo

Gulf Desk

  • Published:

    26 Nov 2026 11:20 AM IST

Oman, South Korean foreign ministers hold talks
X

സിയോൾ: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂണും കൂടിക്കാഴ്ച നടത്തി. സിയോളിലെ കൊറിയൻ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ചർച്ച. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വൈ സുങ് ലാക്കുമായും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക, ശാസ്ത്ര മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള വഴികൾ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ, മേഖലയിലെ പ്രശനങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്നിവ അവർ അവലോകനം ചെയ്തു.


ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങൾ സുരക്ഷാ ഉപദേഷ്ടാവുമായി ഒമാൻ വിദേശകാര്യ മന്ത്രി ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര നയതന്ത്ര നീക്കം വേണമെന്ന് ആഹ്വാനം ചെയ്തു. എഐ, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചു.


TAGS :

Next Story