Quantcast

ഒമാൻ ഭരണാധികാരിയുടെ ഈജിപ്ത് സന്ദർശനത്തിന് തുടക്കം

പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഈജിപതിൽ എത്തിയത്.

MediaOne Logo

Web Desk

  • Published:

    21 May 2023 7:41 PM GMT

Oman Sultans visit to Egypt begins
X

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ രണ്ട് ദിവസത്തെ ഈജിപ്ത് സന്ദർശനത്തിന് തുടക്കമായി. ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി ഈജിപ്തിലെത്തിയ സുൽത്താന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.

കെയ്റോ വിമാനത്താവളത്തയിൽ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസി നേരിട്ടെത്തിയാണ് ഒമാൻ സുൽത്താനെ സ്വീകരിച്ചത്. ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസിർ അൽ റഹ്ബി, ഈജിപ്തിലെ മറ്റു മന്ത്രിമാരും സ്വീകരണത്തിൽ പങ്കെടുത്തു.

പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ് ഒമാൻ സുൽത്താൻ ഈജിപതിൽ എത്തിയിരിക്കുന്നത്. ഉഭയകഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യും.

പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സംയുക്ത അറബ് പ്രവർത്തനത്തിന് സഹായിക്കുന്ന കാര്യങ്ങളിൽ ഇരു നേതൃത്വങ്ങളും കൂടിയാലോചനകളും നടത്തും. വിവിധ കരാറുകളിലും ഒപ്പുവെക്കും. ഒമാനിലെ ഉന്നത മന്ത്രിമാർ അടങ്ങുന്ന പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.


TAGS :

Next Story