ഒമാനിൽ അനുമതിയില്ലാതെ ഉത്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി
മന്ത്രാലയത്തിൽ അപേക്ഷിച്ച് ലൈസൻസ് നേടാനാകും

മസ്കത്ത്: ഒമാനിൽ അനുമതിയില്ലാതെ ഉൽപന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് വാണിജ്യ മന്ത്രാലയം. ലൈസൻസ് ഇല്ലാതെ ഉത്പന്നങ്ങളിൽ രാജകീയ മുദ്രകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ദേശീയ ദിനത്തിന് മുന്നോടിയായി വിപണിയിൽ മന്ത്രാലയം പരിശോധന കർശനമാക്കി.
എല്ലാ പ്രാദേശിക ബിസിനസുകളും അവരുടെ വാണിജ്യ ഉൽപന്നങ്ങളിൽ ഒമാനി ദേശീയ ലോഗോകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് പരിശോധനയുടെ ലക്ഷ്യം. തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.
ദേശീയദിനാഘോഷം അടുത്തെത്തിയതോട രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ ഔദ്യോഗിക ചിഹ്നങ്ങൾ പതിച്ച ഉത്പന്നങ്ങൾ വലിയ തോതിൽ വിൽപനക്കെത്തിയിരുന്നു. എന്നാൽ, മുൻകൂട്ടി ലൈസൻസ് നേടാതെ ഇത്തരം ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കില്ല. മന്ത്രാലയത്തിൽ അപേക്ഷിച്ച് ലൈസൻസ് നേടാനാകും.
Adjust Story Font
16

