ഇന്റർനെറ്റ് കണക്ഷനുകൾ ഷെയർ ചെയ്യരുത്: ഒമാനില്‍ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ്
നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: നിരവധി അപകട സാധ്യതയുള്ളതിനാൽ അയൽക്കാരോ , മറ്റുള്ളവരുമായോ ഇന്‍റർനെറ്റ് കണക്ഷനുകൾ ഷെയർ ചെയ്യരുതെന്ന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കും .ഇത്തരം പ്രവർത്തനങ്ങൾ സാങ്കേതിക തകരാറുകൾക്കും കാരണമാകും.
ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും ഡാറ്റകളും മറ്റും ഹാക്ക് ചെയ്യപ്പെടാനോ സാധ്യതയുണ്ട്. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍റർനെറ്റുകളുടെ സേവനത്തിനുള്ള ഉയർന്ന വിലയാണ് പലരും ഇത്തരം ഷെയറിങ്ങ് കണക്ഷനുകളെ ആശ്രയിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് ചൂണ്ടികാണിക്കുന്നു.
Adjust Story Font
16

