നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ;രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കാൻ പ്രധാന പങ്ക് വഹിച്ച് വ്യാപാര കോടതി
വാണിജ്യ തർക്കങ്ങൾ വേഗത്തിലും വ്യക്തതയോടെയും പ്രൊഫഷണൽ നിലവാരത്തിലുമാണ് കോടതി കൈകാര്യം ചെയ്യുന്നത്

മസ്കത്ത്: ഒമാൻ കൂടുതൽ നിക്ഷേപ സൗഹൃദമാകുന്നു. രാജ്യത്തെ കൂടുതൽ മത്സരാധിഷ്ഠിതവും നിക്ഷേപ സൗഹൃദവുമാക്കാൻ വലിയ പങ്കാണ് നിക്ഷേപ, വ്യാപാര കോടതി നിർവഹിക്കുന്നത്. വാണിജ്യ തർക്കങ്ങൾ വേഗത്തിലും വ്യക്തതയോടെയും പ്രൊഫഷണൽ നിലവാരത്തിലുമാണ് കോടതി കൈകാര്യം ചെയ്യുന്നത്. കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ജഡ്ജിമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ നടപടിക്രമങ്ങൾ ലളിതമാക്കാനും കാലതാമസം കുറയ്ക്കാനും സഹായിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാണ് കോടതി ഉപയോഗിക്കുന്നത്.
Next Story
Adjust Story Font
16

