Quantcast

ഭക്ഷ്യ ഇറക്കുമതിയിൽ സ്വയംപര്യാപ്തമാവാൻ ഒമാൻ

നിലവിൽ ദോഫാറിലെ നജ്ദ് ഒമാന്റെ ഭക്ഷ്യസുരക്ഷയിൽ ഒരു പ്രധാന സംഭാവന നൽകുന്ന മേഖലയായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-11-01 18:07:51.0

Published:

1 Nov 2025 11:24 PM IST

ഭക്ഷ്യ ഇറക്കുമതിയിൽ സ്വയംപര്യാപ്തമാവാൻ ഒമാൻ
X

മസ്കത്ത്: 2040 ഓടെ രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതി പകുതിയായി കുറക്കാൻ ലക്ഷ്യമിടുകയാണ് ഒമാൻ, സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കാർഷിക നഗരങ്ങൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ ദോഫാറിലെ നജ്ദ് ഒമാന്റെ ഭക്ഷ്യസുരക്ഷയിൽ ഒരു പ്രധാന സംഭാവന നൽകുന്ന മേഖലയായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.

ഒമാനി കാർഷിക ദിനത്തിലാണ് കാർഷികന​ഗര പദ്ധതിയെക്കുറിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം വെളിപ്പെടുത്തിയത്. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ ഉത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മൂന്ന് കാർഷിക നഗരങ്ങൾ നിലവിൽ പദ്ധതിയിലുണ്ടെന്ന് ജലവിഭവ മന്ത്രാലയത്തിലെ കാർഷിക, മത്സ്യബന്ധന മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. മൊത്തം നിക്ഷേപം മൂന്ന് മേഖലകളിലുമായി 1.7 ബില്യൺ റിയാലാണ്. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയുടെ സംഭാവന ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

അഗ്രികൾച്ചർ സിറ്റി പദ്ധതിക്കായി സഹാമിൽ 35 ചതുരശ്ര കിലോമീറ്റർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അസ്രി പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ കൂട്ടാനും ഈ നഗരങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. ദോഫാറിലെ നജ്ദ് മേഖല ഒമാന്റെ ഭക്ഷ്യസുരക്ഷയിൽ ഒരു പ്രധാന സംഭാവന നൽകുന്ന മേഖലയായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്, 2023/2024 സീസണിൽ 66 മില്യൺ റിയാലിന്റെ വരുമാനമാണ് ഇവിടെനിന്നുണ്ടായത്. കാർഷിക സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മികച്ച 20 രാജ്യങ്ങളിൽ ഒമാനെ ഉൾപ്പെടുത്തുക, കാർഷിക മത്സരശേഷിയിൽ മികച്ച 10 രാജ്യങ്ങളിൽ ഇടം നേടുക എന്നിവയാണ് പദ്ധതിയുടെ ദീർഘകാല അഭിലാഷങ്ങൾ.

TAGS :

Next Story