ഒമാനിൽ പുതിയ വിമാന സർവീസുകൾ, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളുമായി വ്യോമയാന കരാറുകൾക്ക് ധാരണ
രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ച് സുൽത്താൻ ഹൈതം

മസ്കത്ത്: ഒമാനിൽ പുതിയ വിമാന സർവീസുകൾക്ക് ധാരണ. ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളുമായി പുതിയ വ്യോമയാന സേവന കരാറുകളിൽ ഏർപ്പെടുന്നതിനായി സുൽത്താൻ ഹൈതം രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. രാജകീയ ഉത്തരവ് നമ്പർ 109/2025 പ്രകാരം, 2025 നവംബർ 10-ന് പന്റക്കാനയിൽ വെച്ച് ഒമാനും ഡൊമിനിക്കൻ റിപ്പബ്ലിക്കും തമ്മിൽ ഒപ്പുവെച്ച കരാറിന് അംഗീകാരം നൽകി. 110/2025 എന്ന രാജകീയ ഉത്തരവ് അനുസരിച്ച് ഇതേ ദിവസം പന്റക്കാനയിൽ വെച്ച് കോസ്റ്റാറിക്കയുമായി ഒപ്പുവെച്ച കരാറിനും അംഗീകാരം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പുറപ്പെടുവിച്ച തിയ്യതി മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നും സുൽത്താൻ്റെ ഉത്തരവിൽ പറയുന്നുണ്ട്.
Next Story
Adjust Story Font
16

