Quantcast

പോസ്റ്റൽ ഡെവലപ്മെന്റ് സൂചിക: രണ്ടാം വർഷവും പ്രാദേശിക തലത്തിൽ ഒമാൻ ഒന്നാമത്

'റീജിയണൽ ലീഡർഷിപ്പ്' പുരസ്‌കാരം

MediaOne Logo

Gulf Desk

  • Published:

    10 Oct 2026 5:10 PM IST

Oman tops regional ranking in Postal Development Index for second consecutive year
X

മസ്‌കത്ത്: യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) പുറത്തിറക്കിയ 2026-ലെ പോസ്റ്റൽ ഡെവലപ്മെന്റ് സൂചികയിൽ പ്രാദേശിക തലത്തിൽ ഒമാൻ ഒന്നാമത്. തുടർച്ചയായി രണ്ടാം വർഷമാണ് രാജ്യം ഒന്നാമതെത്തിയിരിക്കുന്നത്. 'റീജിയണൽ ലീഡർഷിപ്പ്' പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

പോസ്റ്റൽ സേവനങ്ങളുടെ കാര്യക്ഷമതയും വ്യാപ്തിയും വർധിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങൾക്കാണ് അംഗീകാരം. ഒമാനിലെ പോസ്റ്റ് ഓഫീസുകളുടെയും ആക്സസ് പോയിന്റുകളുടെയും എണ്ണത്തിൽ വലിയ വളർച്ചയാണുണ്ടായിരിക്കുന്നത്. 2024-ൽ 610 പോയിന്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2025-ൽ അത് 704-ആയി വർധിച്ചു. മസ്‌കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ആക്സസ് പോയിന്റുകൾ(107). ദോഫാർ ഗവർണറേറ്റ് (50), നോർത്ത് ബാത്തിന ഗവർണറേറ്റ് (39) എന്നിവയാണ് തൊട്ടുപിറകിൽ.

അതേസമയം, ആഭ്യന്തര എക്‌സ്പ്രസ് മെയിൽ മേഖലയിൽ 2025-ൽ 26 ശതമാനം വർധന രേഖപ്പെടുത്തി. ഇതിലൂടെ കൈകാര്യം ചെയ്ത തപാൽ ഉരുപ്പടികളുടെ എണ്ണം 4.38 ദശലക്ഷത്തിലധികമായി. മൂന്ന് ദശലക്ഷത്തിലധികം അന്താരാഷ്ട്ര പാഴ്‌സലുകളും പ്രോസസ്സ് ചെയ്തു.



TAGS :

Next Story