Quantcast

സഞ്ചാരികളേ ഇതിലേ... ഒമാനിലെ ടൂറിസം മേഖലിയിൽ പുത്തനുണർവ്

ഒമാനിലെ ഹോട്ടലുകളിൽ എത്തിയ അതിഥികളുടെ എണ്ണം മെയ് അവസാനം വരെ 27.3ശതമാനം വർധിച്ച് 800,952 ആയി രേഖപ്പെടുത്തി.

MediaOne Logo

Web Desk

  • Updated:

    2023-07-09 19:02:05.0

Published:

9 July 2023 4:59 PM GMT

സഞ്ചാരികളേ ഇതിലേ... ഒമാനിലെ ടൂറിസം മേഖലിയിൽ പുത്തനുണർവ്
X

മസ്കത്ത്: ഒമാനിൽ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ടൂറിസം മേഖലിയിൽ പുത്തനുണർവ് ദൃശ്യമായി. ഈ വർഷം ശൈത്യകാലം ആരംഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടവും വരുമാനവും വർധിപ്പിക്കാനാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. ഈ വർഷം മേയ് അവസാനം വരെ 1.5 മില്യണിലധികം ആളുകളാണ് ഒമാനിലേക്ക് എത്തിയത്.

മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 95.1ശതമാനത്തിന്‍റെ വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ വരവിലെ കുതിച്ചുചാട്ടം ഈ കാലയളവിൽ ത്രീ, ഫോർസ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിലും ശ്രദ്ധേയമായി വളർച്ചയുണ്ടാക്കി.

കഴിഞ്ഞ വർഷത്തെ 73 ദശലക്ഷം റിയാലിനെ അപേക്ഷിച്ച് ഹോട്ടലുകളുടെ വരുമാനം 98.4 ദശലക്ഷം റിയാൽ ആയതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2022മായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 34.7ശതമാനത്തിന്‍റെ വളർച്ചയാണ് വരുമാനത്തിലുണ്ടായിരികുന്നത്. ഒമാനിലെ ഹോട്ടലുകളിൽ എത്തിയ അതിഥികളുടെ എണ്ണം മെയ് അവസാനം വരെ 27.3ശതമാനം വർധിച്ച് 800,952 ആയി രേഖപ്പെടുത്തി.

TAGS :

Next Story