ഒമാനിൽ എത്തുന്ന വിദശേ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്
സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഹോട്ടൽ വരുമാനത്തിലും ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഒമാനിൽ എത്തുന്ന വിദശേ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഹോട്ടൽ വരുമാനത്തിലും ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം ജനുവരിയിൽ എത്തിയ യൂറോപ്യൻ സന്ദർശകരുടെ എണ്ണത്തിൽ 641.5 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. 26,571യൂറോപ്യൻ യത്രക്കാരാണ് ഈ വർഷം ജനുവരിയിൽ എത്തിയത്.എന്നാൽ കഴിഞ്ഞ വര്‍ഷം ഇക്കാലയളവിൽ 3,584 യൂറോപ്യൻ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 270.6 ശതമാനമാനത്തിന്‍റെ ഉയർച്ചയാണ് കാണിക്കുന്നത്. ഒമാൻ ഇതിനകം എല്ലാ രാജ്യങ്ങളിലെയും യാത്രക്കാർക്കായി അതിർത്തികൾ തുറന്നിട്ടുണ്ട്.
രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഹോട്ടൽ വരുമാനത്തിലും ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഹോട്ടലുകളുടെ മൊത്തം വരുമാനത്തിൽ 91.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് 2,50,000 ആയി ഉയരുമെന്നാണ് പല അന്താരാഷ്ട്ര ഏജൻസികളും പ്രവചിക്കുന്നത്.
Adjust Story Font
16

