Quantcast

ഒമാന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന കാമ്പയിന് ഇന്ത്യയിൽ തുടക്കം

ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റ് സന്ദർശിച്ചത് 1,548,630 വിനോദസഞ്ചാരികളാണെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    25 July 2023 5:35 PM GMT

Oman turism campaign india news
X

ഒമാനിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുനതിനുമായിട്ടുള്ള പ്രമോഷനൽ ക്യാമ്പയിന് തുടക്കമായി. ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പൂർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഈ മാസം അവസാനം വരെ ആണ് ക്യാമ്പയിൻ നടക്കുക .

ഒമാനും ഇന്ത്യയും തമ്മിൽ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റ് സന്ദർശിച്ചത് 1,548,630 വിനോദസഞ്ചാരികളാണെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 95.1 ശതമാനത്തിന്റെ വർധനവുണ്ടായി.

ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, എയർലൈനുകൾ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാഹസിക പ്രേമികൾ, പ്രകൃതിസ്നേഹികൾ, ചരിത്ര ഗവേഷകർ, ആഡംബര സങ്കേതങ്ങൾ തേടുന്നവർ എന്നിവർക്കായി വർഷം മുഴുവനും ഒമാനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിലാണ് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.

TAGS :

Next Story