Quantcast

ഒമാൻ - യു.എ.ഇ റെയിൽവേ പദ്ധതി: ഡയറക്ടർ ബോർഡ് യോഗം ചേർന്നു

റെയിൽവേ റൂട്ടിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ കണക്കിടലെടുത്ത് ഏറ്റവും നൂതന എൻനീയറിങ് രീതികളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2023 12:23 AM IST

Oman - UAE Railway Project: Board of Directors meeting held
X

ഒമാൻ - ഇത്തിഹാദ് റെയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം മസ്‌കത്തിൽ ചേർന്നു. ഒമാനെയും യു.എ.ഇയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ വികസന പുരോഗതിയും ബോർഡ് അവലോകനം ചെയ്തു. റെയിൽവേ റൂട്ടിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ കണക്കിടലെടുത്ത് ഏറ്റവും നൂതന എൻനീയറിങ് രീതികളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. ഇത് ടണൽ ജോലികളിൽ 25ശതമാനവും പാലം നിർമ്മാണത്തിൽ 50 ശതമാനവും കുറവ് വരുത്തും. 2.5 കിലോമീറ്റർ നീളമുള്ള നിരവധി തുരങ്കങ്ങളും 34 മീറ്റർ ഉയരത്തിൽ എത്തുന്ന പാലങ്ങളും പദ്ധതിയിൽ ഉണ്ട്. സിവിൽ വർക്കുകൾ, സംവിധാനങ്ങൾ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രോജക്ട് പാക്കേജുകൾക്കുമുള്ള വ്യത്യസ്ത ടെൻഡറുകളുടെ പുരോഗതിയും ബോർഡ് അവലോകനം ചെയ്തു.

സംയോജിത ലോജിസ്റ്റിക്‌സ് സൊല്യൂഷനുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയിലെയും ഒമാനിലെയും വിവിധ സ്ഥാപനങ്ങളുമായി കമ്പനിയുടെ സഹകരണ തന്ത്രങ്ങളെക്കുറിച്ചും ബോർഡ് ചർച്ച ചെയ്തു. ഈ സംരംഭങ്ങൾ റെയിൽവേ ശൃംഖലയെ തുറമുഖങ്ങൾ, മാരിടൈം, ലാൻഡ് ഷിപ്പിങ്, വെയർഹൗസിങും വിതരണവും ഉൾപ്പെടെയുള്ള ലോജിസ്റ്റിക് സേവനങ്ങളുമായി പരസ്പരം ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി, ഒമാൻ ഗതാഗതം വകുപ്പ് മന്ത്രി എൻജിനിയർ സഈദ് ഹമൂദ് അൽ മആവലി, ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



TAGS :

Next Story