Quantcast

ഹോർമുസിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് ഒമാനും യുകെയും

ചർച്ച മസ്‌കത്തിൽ നടന്ന ഒമാൻ-യുകെ സംയുക്ത വർക്കിങ് ഗ്രൂപ്പ് സെഷനിൽ

MediaOne Logo

Web Desk

  • Published:

    7 Sept 2026 8:56 PM IST

Oman, UK discuss situation in Hormuz
X

മസ്‌കത്ത്: ഒമാൻ-യുകെ സംയുക്ത വർക്കിങ് ഗ്രൂപ്പിന്റെ 18-ാമത് സെഷൻ ഞായറാഴ്ച മസ്‌കത്തിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ ഉൾപ്പെടെയുള്ള പ്രാദേശിക സംഭവങ്ങളും ചർച്ച ചെയ്തു.

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കായുള്ള യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസന സഹമന്ത്രി സ്റ്റീഫൻ ഡൗട്ടിയും യോഗത്തിന് നേതൃത്വം നൽകി.

വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു. വിദ്യാഭ്യാസ വികസനം, തൊഴിൽ പരിശീലനം, കായികം എന്നീ രംഗങ്ങളിലുള്ള ബ്രിട്ടീഷ് വൈദഗ്ധ്യം കൈമാറുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസത്തിന് പുത്തനുണർവ് നൽകാനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികളും ചർച്ചയായി.

TAGS :

Next Story