Quantcast

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്ന് സെപ്തംബര്‍ ഒന്നുവരെ പിഴ ഈടാക്കില്ല

ആഗസ്റ്റ് 31 നുള്ളില്‍ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

MediaOne Logo

Web Desk

  • Published:

    21 March 2022 10:20 PM IST

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്ന് സെപ്തംബര്‍ ഒന്നുവരെ പിഴ ഈടാക്കില്ല
X

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്ന് സെപ്തംബര്‍ ഒന്നുവരെ പിഴ ഈടാക്കില്ല എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 31 നുള്ളില്‍ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പിഴയില്ലാതെ വിസ പുതുക്കാൻ അവസരം നൽകിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്. കഴിഞ്ഞ ദിവസമാണ് തൊഴിൽ മന്ത്രാലയം വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ സെപ്റ്റംബർ ഒന്നുവരെ ഒഴിവാക്കിയതായി അറിയിച്ചത്. ആഗസ്റ്റ് 31വരെ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അതേസമയം, പുതുക്കിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.

സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ നിർദ്ദേശത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പുതിയ വിസാ നിരക്കുകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും.

കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ ഈ വിഭാഗത്തിന് വിസാ ഫീസായി ഈടാക്കിയിരുന്നത്. സർക്കാർ നിർദ്ദേശിച്ച സ്വദേശി വത്കരണ തോത് പൂർണ്മായി നടപ്പാക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്ക് 85 ശതമാനം വരെ വിസ ഫീസ് ഇളവ് ലഭിക്കും. വിസ ഫീസ് കുറക്കാനുള്ള തീരുമാനം ഒമാന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തുന്നത്.

TAGS :

Next Story