Quantcast

മിസൈൽ ആക്രമണം നിർത്തണം; ചർച്ചയിലൂടെ പരിഹാരം വേണമെന്ന് ഒമാൻ

അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ഏതൊരു നടപടിയെയും അപലപിക്കുന്നതായും ഒമാൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Feb 2026 9:59 PM IST

Oman wants a negotiated solution to the missile attacks
X

മസ്കത്ത് സിറ്റി: മേഖലയിലുടനീളമുള്ള മിസൈൽ ആക്രമണങ്ങളും സൈനിക നടപടികളും ഉടൻ നിർത്തണമെന്ന് ഒമാൻ, സംഘർഷം രൂക്ഷമാകുന്ന സാ​​ഹചര്യത്തിൽ ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാണമെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങൾക്ക് ശേഷമുണ്ടായ സൈനിക നടപടികൾ പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതാണെന്നും ഒമാൻ മുന്നറിയിപ്പ് നൽകുന്നു.

അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും പ്രാദേശിക സുരക്ഷയും സ്ഥിരതയും ദുർബലപ്പെടുത്തുന്നതുമായ ഏതൊരു നടപടിയെയും ഒമാൻ അപലപിക്കുന്നതായും അത്തരം സംഭവവികാസങ്ങൾ മിഡിൽ ഈസ്റ്റിലുടനീളമുള്ള ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ഒമാൻ പറഞ്ഞു. തുടർച്ചയായ ശത്രുത സംഘർഷം വർധിപ്പിക്കാനാണ് ഉപകരിക്കുക. സംയമനം പാലിക്കണം, എല്ലാ കക്ഷികളുടെയും നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഏക പ്രായോഗിക മാർഗം സംഭാഷണവും നയതന്ത്രവും മാത്രമാണെന്ന് ഒമാൻ കൂട്ടിച്ചേർത്തു. പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഒമാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം മോസ്കോ, അമ്മാൻ, ഖസബ് വിമാന സർവീസുകൾ ഒമാൻ എയർ റദ്ദാക്കി.

TAGS :

Next Story